നീലേശ്വരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം തകര്‍ച്ചയുടെ വക്കില്‍

നീലേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുവാച്ചേരിയിലുള്ള അതിഥി മന്ദിരം കാലപ്പഴക്കത്താല്‍ തകര്‍ച്ചയുടെ വക്കില്‍. 68 വര്‍ഷം പഴക്കമുള്ള ഈ അതിഥി മന്ദിരത്തില്‍ ഒരുവിധത്തിലുള്ള അറ്റകുറ്റ പ്രവൃത്തിയും നടന്നിട്ടില്ല. രണ്ട് മുറിയും ഒരു ഹാളുമുള്ള കെട്ടിടം വൃത്തിയാക്കുന്നതും അപൂര്‍വമാണ്. ഓടുമേഞ്ഞ കെട്ടിടത്തിന്‍െറ വാതിലുകളും ജനലുകളും ദ്രവിച്ചുതുടങ്ങി. അതിഥി മന്ദിരം കാത്തുസൂക്ഷിക്കാന്‍ ഇന്നുവരെ ഒരു പ്രത്യേക ജീവനക്കാരനെയും സര്‍വകലാശാല നിയമിച്ചിട്ടില്ല. അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള മുറിയും മാറാല പറ്റിത്തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ കസേരയിലാണ് അതിഥികള്‍ ഇരിക്കേണ്ടത്. അധികൃതര്‍ ഈ അതിഥി മന്ദിരത്തെ അവഗണിക്കുകയാണ്. മന്ദിരത്തിലേക്കുള്ള ഗേറ്റും എപ്പോഴും അടഞ്ഞുകിടക്കും. സ്വകാര്യ യാത്രക്കിടയില്‍ ഹോട്ടലില്‍ വിശ്രമിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിശ്രമിക്കാറില്ല.പഴയകാല ജന നേതാക്കളായ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ എന്നിവര്‍ അവരുടെ ഭരണകാലത്ത് ഈ അതിഥി മന്ദിരത്തില്‍ വിശ്രമിച്ചിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ ഈ അതിഥി മന്ദിരത്തെ തിരിഞ്ഞുനോക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT