തെരുവുനായ വന്ധ്യംകരണം: ക്വട്ടേഷന്‍ അംഗീകരിച്ചു

കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിതര സംഘടനയായ ബംഗളൂരുവിലെ അനിമല്‍ റൈറ്റ് ഫണ്ട് കംഫര്‍ട്ട് മാനര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ എ.ബി.സി ജില്ലാതല സമിതി അംഗീകരിച്ചു. ജില്ലാ പഞ്ചായത്തിനുവേണ്ടി നിര്‍വഹണ ഉദ്യോഗസ്ഥന്‍ സംഘടനയുമായി ധാരണാപത്രം ഒപ്പുവെക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. പിടികൂടുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന് ജില്ലാ നിര്‍മിതികേന്ദ്രം കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തോടനുബന്ധിച്ച് സംവിധാനമൊരുക്കും. ജില്ലയിലെ ആറ് ബ്ളോക്കുകളിലും ഡിസ്പെന്‍സറികള്‍, മൃഗാശുപത്രികള്‍ എന്നിവയോട് ചേര്‍ന്നാണ് സൗകര്യമൊരുക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ശ്രീനിവാസന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. ജയകുമാര്‍, ഡി.എം.ഒ ഡോ. എ.പി. ദിനേശ് കുമാര്‍, അസിസ്റ്റന്‍റ് പ്ളാനിങ് ഓഫിസര്‍ പി. ശാന്ത എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.