ബദിയടുക്ക ആര്‍.എം.എസ്.എ സ്കൂള്‍ കെട്ടിടം പണിയില്‍ കൃത്രിമമെന്ന്

ബദിയടുക്ക: ജില്ലാ പഞ്ചായത്തിന്‍െറ കീഴിലുള്ള ബദിയടുക്ക ആര്‍.എം.എസ്.എ സ്കൂളിന്‍െറ പുതിയ കെട്ടിടം പണിയില്‍ കൃത്രിമമെന്ന് പരാതി. അഞ്ച് ക്ളാസ് മുറികളുള്ള ഈ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഒട്ടും നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചും വേണ്ടുന്ന സാമഗ്രികള്‍ ഉപയോഗിക്കാതെയും പണി പൂര്‍ത്തിയാക്കി കരാറുകാരന്‍ പണം കൈപ്പറ്റാനുള്ള ശ്രമത്തിലാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ മേല്‍നോട്ടം ഇല്ലാത്തത് കാരണം കരാറുകാരന്‍ നിലവാരം കുറഞ്ഞ സാധന സാമഗ്രികളുപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയതെന്നാണ് ആക്ഷേപം. തറക്ക് ജില്ലികള്‍ ഉപയോഗിക്കാതെ സിമന്‍റും മണലും മാത്രം ഉപയോഗിച്ച് നിറക്കുകയായിരുന്നു. ഇതുമൂലം കെട്ടിടം പണി കഴിഞ്ഞ ദിവസം പി.ടി.എ അംഗങ്ങള്‍ തടഞ്ഞിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുത്തുവരുന്നത്. സംഭവത്തില്‍ പരാതി പറയാന്‍ വിളിച്ചാല്‍ കരാറുകാരന്‍ ഫോണ്‍ എടുക്കാറില്ളെന്നും, കരാറുകാരനെ ഒരു കാര്യത്തിലും ബന്ധപ്പെടാന്‍ കഴിയുന്നില്ളെന്നും അധ്യാപകരും പറയുന്നു. സ്കൂള്‍ കെട്ടിട നിര്‍മാണത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിലേക്ക് പരാതി നല്‍കാനാണ് പി.ടി.എയിലെ ചിലരുടെയും ചില അധ്യാപകരുടെയും നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.