രാജപുരം: ഭ്രാന്തന്‍നായയുടെ കടിയേറ്റ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. ബളാംതോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനികളായ ചെറുപനത്തടിയിലെ കൃഷ്ണപ്രിയ (14), മാട്ടക്കുന്നിലെ എസ്. സൂര്യ (14), കോളിച്ചാലിലെ ബിനോയി (39), തമ്പാന്‍ (60), പത്രവിതരണക്കാരനായ കോളിച്ചാലിലെ സുനി (28), സോണി തോമസ് (35) എന്നിവര്‍ക്കാണ് ഭ്രാന്തന്‍നായയുടെ കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപുറമെ മൃഗങ്ങളെയും നായ കടിച്ച് പരിക്കേല്‍പിച്ചു. വ്യാഴാഴ്ച രാവിലെ ചെറുപനത്തടിയില്‍വെച്ച് സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന സൂര്യയേയും കൃഷ്ണപ്രിയയേയും ഭ്രാന്തന്‍നായ കടിക്കുകയായിരുന്നു. പിന്നീട് കോളിച്ചാല്‍ ദേവാലയത്തിനടുത്തുവെച്ച് മറ്റുള്ളവരേയും നായ കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. നാട്ടുകാര്‍ നായയെ അടിച്ചുകൊന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോരത്ത് തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതായി പരാതി ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.