മാല മോഷ്ടാക്കള്‍ വിലസുന്നു

നീലേശ്വരം: ബൈക്കില്‍ സഞ്ചരിച്ച് മാല പൊട്ടിച്ച് കടന്നുകളയുന്ന സംഘം നീലേശ്വരത്ത് താവളമൊരുക്കി. റോഡരികില്‍കൂടി ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് അതിവിദഗ്ധമായി പൊട്ടിച്ച് കടന്നുകളയുന്നത്. ബൈക്കില്‍ രണ്ടുപേര്‍ സഞ്ചരിക്കും. നഗരം വിട്ട് ഗ്രാമപ്രദേശങ്ങളിലെ റോഡില്‍ ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാലയാണ് പൊട്ടിച്ച് പോകുന്നത്. ചിറപ്പുറം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കരുവാച്ചേരി, പേരോല്‍ എന്നിവിടങ്ങളില്‍ നാല് സ്ത്രീകളുടെ മാലകളാണ് കവര്‍ന്നെടുത്തത്. വണ്ടിയോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കും. പിറകിലിരിക്കുന്നയാള്‍ ടൗവല്‍കൊണ്ട് മുഖം മറക്കും. വണ്ടിയുടെ നമ്പര്‍ മനസ്സിലാക്കാതിരിക്കാന്‍ അവ്യക്തമായി പ്രത്യേകം ഒട്ടിക്കും. എന്നാല്‍, ഇവരെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ല. പകല്‍തന്നെ മാല പൊട്ടിക്കുന്ന സംഘത്തിന്‍െറ വിഹാരംമൂലം ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകള്‍ ഭീതിയിലാണ്. നാല് കവര്‍ച്ചാ സംഭവങ്ങള്‍ നടന്നിട്ടും ഒരു പ്രതിയെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നീലേശ്വരത്തെ ലോഡ്ജുകളില്‍ ഇത്തരം സംഘങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും പരിശോധന നടത്താന്‍ പൊലീസിന് കഴിയുന്നില്ല. കഴിഞ്ഞദിവസം പേരോല്‍ വട്ടപ്പൊയിലിലെ ബാലകൃഷ്ണന്‍െറ ഭാര്യ ശ്രീമതിയുടെ അഞ്ചരപവന്‍ മാലയാണ് ബൈക്കിലത്തെിയ കവര്‍ച്ചക്കാര്‍ പൊട്ടിച്ചെടുത്തത്. പൊലീസിന്‍െറ പട്രോളിങ് ഇത്തരം പ്രദേശങ്ങളില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT