കാസര്‍കോട്: ജില്ലയില്‍ നീര്‍പക്ഷികളുടെ സര്‍വേ പൂര്‍ത്തിയായി. രണ്ടുദിവസമായി സാമൂഹിക വനവത്കരണവിഭാഗവും മലബാര്‍ നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി, മലബാര്‍ അവേര്‍നെസ് റെസ്ക്യൂ സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് എന്നിവയുടെ സഹകരണത്തോടെ 18 കേന്ദ്രങ്ങളിലായാണ് നീര്‍പക്ഷികളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിച്ചത്. പാതിരാകൊക്ക്, ചെറുതും വലുതുമായ നീര്‍ക്കാക്കകള്‍, കുളക്കൊക്ക് എന്നിവയാണ് സര്‍വേയില്‍ കണ്ടത്തെിയത്. ജില്ലയില്‍ നീര്‍പക്ഷികള്‍ ചേക്കേറുന്നത് പാതയോരത്തെ മരങ്ങളിലും മറ്റുമായതിനാല്‍ അവയുടെ സംരക്ഷണവും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഉളിയത്തടുക്കയില്‍ നടന്ന സര്‍വേ ഉദ്ഘാടനച്ചടങ്ങില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ് പറഞ്ഞു. വന്യജീവി ഗവേഷകനായ ആര്‍. റോഷ്നാഥ്, കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളായ സചിന്‍ ചന്ദ്രന്‍, ആര്‍. സുധീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്.എന്‍. രാജേഷ്, എ.കെ. ജെയിംസ്, കെ. സുനില്‍ കുമാര്‍, എന്‍.വി. സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.