മഞ്ചേശ്വരം: അനധികൃതമായി കടത്താന്‍ മഞ്ചേശ്വരം പോര്‍ട്ട് കടവില്‍ സൂക്ഷിച്ചുവെച്ച 20 ലോഡ് മണല്‍ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ കുമ്പള സി.ഐ വി.വി. മനോജും സംഘവും നടത്തിയ പരിശോധനക്കിടെയാണ് അനധികൃത മണല്‍ ശേഖരം കണ്ടത്. ഇവിടെനിന്ന് ദിവസവും രാത്രിയില്‍ വന്‍തോതില്‍ മണല്‍കടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിടികൂടിയ മണല്‍ സ്റ്റേഷനിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്‍െറ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മഞ്ചേശ്വരം കൊടലമുഗറുവില്‍ അനധികൃതമായി കൂട്ടിയിട്ട 100 ലോഡ് മണല്‍ പിടിച്ചി രുന്നു. കിദംപാടി, പൊയ്യത്തബയല്‍, പാവൂര്‍, ഗിയര്‍കട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി മണല്‍ ശേഖരിച്ചുവെക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.