കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ ബോട്ടുകള്‍ പാറയിലിടിച്ച് മറിഞ്ഞു

ഉദുമ: മത്സ്യബന്ധനത്തിന് പുറപ്പെട്ട രണ്ട് ഫൈബര്‍ ബോട്ടുകള്‍ കീഴൂര്‍ അഴിമുഖത്ത് പാറയിലിടിച്ച് മറിഞ്ഞ് 20 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് അപകടം. കീഴൂരിലെ യൂസഫിന്‍െറ ഉടമസ്ഥതയിലുള്ള സാക്കിയ മോള്‍, മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ശ്രീ കുറുംബ എന്നീ ഫൈബര്‍ ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. സാക്കിയ മോള്‍ ബോട്ടിലുണ്ടായിരുന്ന കീഴൂരിലെ ബാലന്‍ (45), അബ്ദുല്‍ ഖാദര്‍ (35), സുരേഷ് കുട്ടന്‍ (30), സത്യന്‍ (37), രവി (35), വിജയന്‍ (42), ദിലീപ് കുട്ടന്‍ (35), ബവിന്‍ (32), കാസര്‍കോട് കസബയിലെ പപ്പു (45), പളനി (30) എന്നിവര്‍ക്കും ശ്രീ കുറുംബ ബോട്ടിലുണ്ടായിരുന്ന കീഴൂര്‍ സ്വദേശികളായ ചന്ദ്രന്‍ (40), ഉമേശന്‍ (41), സായിബാബു (41), സുനില്‍ (35), വിജേഷ് (30), അശോകന്‍ (36), ശശി (40), രഞ്ജിത് (40), ലാലു (32) എന്നിവര്‍ക്കുമാണ് പരിക്ക്. രക്ഷാപ്രവര്‍ത്തനത്തിനിടെ വിനു (38) എന്നയാള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്‍െറ പരിക്ക് സാരമുള്ളതാണ്. നിലവിളി കേട്ടതോടെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പുഴയില്‍നിന്ന് കടലിലേക്ക് എടുക്കുന്നതിനിടെയാണ് ബോട്ടുകള്‍ അഴിമുഖത്തെ കല്ലില്‍ ഇടിച്ച് മറിഞ്ഞത്. രണ്ട് ബോട്ടുകളിലായി ഉണ്ടായിരുന്ന നാല് എന്‍ജിനുകള്‍ ഉപ്പുവെള്ളം കയറി നശിച്ചു. ഒരു എന്‍ജിന്‍ കാണാതായി. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാ ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.