സ്വകാര്യ വ്യക്തികള്‍ കൈയേറിയ സര്‍ക്കാര്‍ സ്കൂള്‍ സ്ഥലം തിരിച്ചുപിടിച്ചു

നീലേശ്വരം: സ്വകാര്യ വ്യക്തികള്‍ കൈയേറിയ സര്‍ക്കാര്‍ സ്ഥലം തിരിച്ചുപിടിച്ചു. കടിഞ്ഞിമൂല ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന്‍െറ സ്ഥലമാണ് കൈയേറി സ്വകാര്യ വ്യക്തികള്‍ മതില്‍ നിര്‍മിച്ചത്. നാട്ടുകാരും സ്കൂള്‍ അധികൃതരും താലൂക്ക് സര്‍വേയര്‍ കെ.പി. അജന്തകുമാറിന്‍െറ നേതൃത്വത്തില്‍ സ്കൂളിന്‍െറ നാലുഭാഗവും അളന്ന് കൈയേറ്റ സ്ഥലത്തിന് അതിര്‍ത്തി നിര്‍ണയിച്ചു. 85 സെന്‍റ് സ്ഥലമാണ് കൈയേറിയത്. സ്കൂളിന് മൊത്തം 4.38 ഏക്കര്‍ സ്ഥലമാണുള്ളത്. ശനിയാഴ്ച രാവിലെ തുടങ്ങിയ അതിര്‍ത്തി നിര്‍ണയ അളവ് ഉച്ചവരെ നീണ്ടു. ഇതില്‍ പടിഞ്ഞാറ് ഭാഗം കൈയേറിയ ക്ളബിന്‍െറ ഭാഗത്ത് നാട്ടുകാര്‍ അപ്പോള്‍തന്നെ മതില്‍ നിര്‍മിച്ചു. താലൂക്ക് സര്‍വേയര്‍ കെ.പി. അജന്തകുമാര്‍, ചെയിന്‍ സര്‍വേയര്‍മാരായ പി. പ്രദീപ്കുമാര്‍, പി.ആര്‍. ശ്രീജിത്ത്, നഗരസഭാ ഓവര്‍സിയര്‍ വി. മോഹനന്‍, സീനിയര്‍ ക്ളര്‍ക്ക് ബി. ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് എ.കെ. ദിനേശന്‍, എസ്.എം.സി ചെയര്‍മാന്‍ സി. സുനില്‍, നീലേശ്വരം വില്ളേജ് അസി. ഫീല്‍ഡ് ഓഫിസര്‍ കെ. രാജീവന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. തങ്കമണി എന്നിവരുടെ നേതൃത്വത്തിലാണ് അതിര്‍ത്തി അളവ് നിര്‍ണയം നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീലേശ്വരം പൊലീസ് സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.