രേഖ തിരുത്തി സ്ഥലം കൈയേറി; പട്ടിക ജാതി കുടുംബം പെരുവഴിയില്‍

ബദിയടുക്ക: പട്ടിക ജാതി കുടുംബത്തിന്‍െറ കുടുംബ സ്വത്ത് രേഖ തിരുത്തി കൈക്കലാക്കിയതായി പരാതി. ബദിയടുക്ക ബേള ദര്‍ബ്ബത്തെടുക്ക എസ്.സി കോളനിയിലെ പരേതനായ മദരയുടെ ഭാര്യ ലീലയാണ് (60) കുടിയിറക്കല്‍ ഭീഷണിയില്‍ കഴിയുന്നത്. ബേള വില്ളേജിലെ ആര്‍.എസ് നമ്പര്‍ 50/1 എ 0.41 സെന്‍റ് സ്ഥലത്ത് 40 വര്‍ഷത്തിലേറെയായി താമസിക്കുകയായിരുന്നു ഈ കുടുംബം. ഭര്‍ത്താവ് മദറയുടെ കുടുംബ സ്വത്താണിത്. മറ്റു അവകാശികളുള്ളതിനാല്‍ ലീലക്കും മക്കള്‍ക്കുമുള്ള വിഹിതം സ്വന്തം പേരിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. രേഖയില്‍ തിരുത്തല്‍ നടത്തി അകന്ന ബന്ധുപോലും അല്ലാത്തവര്‍ കോടതിയെ സമീപിച്ച് കൈയേറാന്‍ ശ്രമിച്ചെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, വിജിലന്‍സ് എന്നിവര്‍ക്ക് ഇവര്‍ പരാതി നല്‍കി. കോടതി നിര്‍ദേശപ്രകാരം രണ്ട് മാസം മുമ്പ് പൊലീസ് സ്ഥലം ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എവിടെ പോകുമെന്നറിയാതെ ഇതേ സ്ഥലത്ത് ഇവര്‍ താമസിച്ചു വരുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം ലീലക്കും നാല് മക്കള്‍ക്കുമെതിരെ പര്‍ന്നഡ്ക്കത്തെ കൊറഗയുടെ ഭാര്യ സുശീല ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.