കാഞ്ഞങ്ങാട്: പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ ആടിവേടന്‍ തെയ്യം ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും ആടാനത്തെി. മടിയന്‍ ക്ഷേത്രപാലക ക്ഷേത്രം കോവിലകത്തിന്‍െറ പരിധിയില്‍ പടിഞ്ഞാറ് ചിത്താരിപുഴ മുതല്‍ കിഴക്ക് മഞ്ഞടുക്കം തുളര്‍വനംവരെയും തെക്ക് ഒളവറ പുഴ മുതല്‍ വടക്ക് ചന്ദ്രഗിരി പുഴവരെയും നീണ്ടുകിടന്നിരുന്ന പഴയ അള്ളട സ്വരൂപത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ് കാലമേറെ കഴിഞ്ഞിട്ടും ഇപ്പോഴും കര്‍ക്കടകത്തിലെ ആധിവ്യാധികളകറ്റാന്‍ ആടിവേടന്‍ തെയ്യമത്തെുന്നത്. കര്‍ക്കടകത്തിന്‍െറ പഞ്ഞത അകറ്റാന്‍ വേടരൂപം ധരിച്ച കൈലാസനാഥനും വേടസ്ത്രീരൂപം ധരിച്ച പാര്‍വതിയും വീടുതോറും കയറിയിറങ്ങി ചേട്ടഭഗവതിയെ തുരിശിട്ട് കലക്കിയ വെള്ളത്തില്‍ ആവാഹിച്ച് ഐശ്വര്യ ദേവതയായ ലക്ഷ്മി ഭഗവതിയെ കുടിയിരുത്തുന്നുവെന്നാണ് വിശ്വാസം. മഹാഭാരതകാലത്ത് മധ്യമ പാണ്ഡവനായ അര്‍ജുനന് പാശുപതാസ്ത്രം നല്‍കാന്‍ സാക്ഷാല്‍ ഉമയും ഹരനും വേടരൂപം ധരിച്ചുവെന്നും പിന്നീട് പാണ്ഡവരുടെ കഷ്ടാരിഷ്ടതകള്‍ തീര്‍ത്ത ഭഗവാനെ കഷ്ടതകള്‍ തീര്‍ക്കാന്‍ ഭൂലോകര്‍ വീടുകളിലേക്ക് ക്ഷണിച്ചുവെന്നും ഐതിഹ്യമുണ്ട്. വണ്ണാന്‍ സമുദായത്തില്‍പെട്ടവരാണ് പാര്‍വതിയുടെ പ്രതിരൂപമായ ആടിത്തെയ്യം വീടുകളില്‍ കെട്ടിയാടുന്നത്. പരമേശ്വരന്‍െറ വേടരൂപം മലയന്മാരും അര്‍ജുനന്‍െറ രൂപം കോപ്പാളന്മാരുമാണ് കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ കെട്ടിയാടാറുള്ളത്. ആടിത്തെയ്യം ഇത്തവണ കെട്ടിയാടുന്നത് ഈയിടെ മടിയന്‍ ക്ഷേത്രപാലകന്‍െറ തെയ്യക്കോലമണിയാന്‍ അവകാശംനേടിയ മടിയന്‍ ചിങ്കമെന്ന ആചാരസ്ഥാനത്ത് അവരോധിതനായ ചെറുപ്പക്കാരനായ മടിയന്‍ ഷൈബു ചിങ്കത്തിന്‍െറ മരുമകനാണ്. ചെറുവത്തൂര്‍ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ആദിത്യനാണ് ആടി തെയ്യക്കോലം അണിഞ്ഞത്. പുതുതലമുറയെ ഈ അനുഷ്ഠാനകലയിലേക്ക് ആകര്‍ഷിക്കുന്നതിന് ആദിത്യന്‍െറ ഉദ്യമം പ്രയോജനമാകുമെന്നും തെയ്യമെന്ന ജനകീയ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുവരുന്നതില്‍ പുതുതലമുറക്ക് ഇത് പ്രേരക ശക്തിയാവുമെന്നും സിവില്‍ എന്‍ജിനീയര്‍ ബിരുദധാരികൂടിയായ മടിയന്‍ ഷൈബു ചിങ്കം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.