ചെമ്മട്ടംവയല്‍ നിവാസികള്‍ക്ക് ആശ്വസമായി കുടിവെള്ളമത്തെി

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ നിവാസികള്‍ക്ക് കുടിവെള്ളമത്തെിച്ച് സദഖ ചാരിറ്റബിള്‍ ട്രസ്റ്റ് വീണ്ടും മാതൃകയായി. ചെമ്മട്ടവയല്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പ്രദേശങ്ങളിലെ 90ഓളം കുടുംബങ്ങള്‍ ഒരിറ്റ് കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന ദയനീയാവസ്ഥ ബുധനാഴ്ചത്തെ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ബാബ നഗറിലെ സദഖാ ചാരിറ്റബിള്‍ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 8000 ലിറ്റര്‍ കുടിവെള്ളമത്തെിച്ചത്. പ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റിവരണ്ടും ബാക്കിയുള്ള ഏതാനും കിണറുകള്‍ മഞ്ഞനിറമുള്ളതും ഉപയോഗശൂന്യവുമായ വെള്ളമാണുള്ളത്. വഴിയോരത്തെ ചളിവെള്ളം നിറഞ്ഞത് ദുര്‍ഗന്ധമുള്ള ഏക പൈപ്പാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. വെള്ളമില്ലാതെ ദുരിതങ്ങളെപ്പറ്റി ബല്ല വില്ളേജ് ഓഫിസറുടെയും കാഞ്ഞങ്ങാട് വാട്ടര്‍ അതോറിറ്റിയുടെയും മുമ്പാകെ നാട്ടുകാര്‍ സങ്കട ഹരജി ബോധിപ്പിച്ചിരുന്നു ഇക്കാര്യം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതോടെ വില്ളേജ് ഓഫിസിന്‍െറ നേതൃത്തില്‍ ആശ്വാസമായി രണ്ട് ബക്കറ്റ് കുടിവെള്ളം വിതരണവും നടത്തി. തുടര്‍ന്നാണ് സദഖയുടെ പ്രവര്‍ത്തകരും കുടിവെള്ള എത്തിച്ചുകൊടുത്തത്. വിതരണത്തിന് ഷബീര്‍, കെ. അസീസ്, മുജീബ്, അബ്ദുല്‍അസീസ് കൊളവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.