കാസര്‍കോട്: വന്ദേമാതരം എല്ലാവരെയും നിര്‍ബന്ധിച്ച് ചൊല്ലിക്കേണ്ട ആവശ്യമില്ളെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി അസഹിഷ്ണുതക്കെതിരെ സംഘടിപ്പിച്ച സ്നേഹസംഗമം ‘മാനിഷാദ’ ചടങ്ങ് കാസര്‍കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ദേമാതരം ഓരോരുത്തര്‍ക്കും ഇഷ്ടമുണ്ടെങ്കില്‍ ചൊല്ലിയാല്‍ മതി. രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിം, ഹൈന്ദവ, സിഖ്, ജൈന, പാഴ്സി തുടങ്ങി നാനാജാതി മതസ്ഥര്‍ പോരാടിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരുവിഭാഗം മാത്രം വലിയ രാജ്യസ്നേഹികളായി മേനിനടിക്കേണ്ട -സ്വാമി പറഞ്ഞു. മാനവരാശിക്ക് ഭക്ഷണവും ഭൂമിയിലെ മറ്റു വിഭവങ്ങളും തടയാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല. സകല മനുഷ്യരെയും സൃഷ്ടിച്ച ദൈവം തന്നെയാണ് ഭൂമിയില്‍ മനുഷ്യര്‍ക്കും മറ്റും ഭക്ഷണ വിഭവങ്ങളും ഒരുക്കിയത്. ഞാന്‍ സസ്യബുക്കാണ്. എന്നാല്‍, എന്‍െറ മുന്നിലത്തെിയ ആളുകളില്‍ ഭൂരിഭാഗവും മാംസ ഭക്ഷണം കഴിക്കുന്നവരാണ്. അതിനെ തടയുന്നത് ഭൂഷണമല്ല. ഭൂമിയില്‍ മനുഷ്യര്‍ക്ക് ആഹാരവകകള്‍ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. എല്ലാ മതങ്ങളിലും സ്ത്രീകളെ മാനിക്കാന്‍ പറയുന്നുണ്ട്. അഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുന്ന പ്രവണത അടുത്ത കാലത്തായി ഇന്ത്യയില്‍ കാണുന്നു. കേരളം നല്ല സൗഹൃദമുള്ള നാടാണ്. എന്നാല്‍, സമീപകാലത്ത് കേരളത്തിലും സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ചില കോണുകളില്‍നിന്നും ശ്രമം നടക്കുന്നു. ഇതിനെ കേരളത്തിലെ ജനങ്ങള്‍ കരുതിയിരിക്കണം -അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ശാക്തീകരണ പദ്ധതി ലോഞ്ചിങ് നിര്‍വഹിച്ചു. എസ്.എം.എഫ് ജില്ലാ പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. ഫൈസല്‍, സ്വാമി അഗ്നിവേശിന്‍െറ പ്രഭാഷണം പരിഭാഷപ്പെടുത്തി. ഇടനീര്‍ മഠം സ്വാമി കേശവാനന്ദ ഭാരതി, സായിറാം ഭട്ട്, കോട്ടിക്കുളം, ബേക്കല്‍ കൂറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, എം. അബ്ദു റഹ്മാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, കെ. മൊയ്തീന്‍കുട്ടി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എം.സി. ഖമറുദ്ദീന്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.