നീലേശ്വരം: നടപടിക്രമങ്ങളുടെ കാലതാമസംമൂലം മന്ദംപുറം അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പിഞ്ചുകുട്ടികള്‍ ചൂടില്‍ വെന്തുരുകുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കഴിഞ്ഞ നഗരസഭാ ഭരണ സമിതിയാണ് നിര്‍മിച്ച് നല്‍കിയത്. മുമ്പ് വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 15 പിഞ്ചുകുഞ്ഞുങ്ങള്‍ വൈദ്യുതിയില്ലാത്തതുമൂലം കെട്ടിടത്തിനകത്ത് ഫാനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ചൂടുകൊണ്ട് വെന്തുരുകുകയാണ്. ഇലക്ട്രിക് പോസ്റ്റ് പുതിയതൊന്ന് സ്ഥാപിച്ചാല്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ എളുപ്പമാവുകയുള്ളൂ. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിക്രമങ്ങള്‍ ഉണ്ടായില്ല. സംഭവത്തില്‍ ഒരു കുട്ടിയുടെ രക്ഷിതാവ് നഗരസഭ, ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിനുശേഷം നഗരസഭ കെ.എസ്.ഇ.ബിയില്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കി ഇലക്ട്രിക് തൂണിന്‍െറ പണം നിക്ഷേപിച്ചു. കെ.എസ്.ഇ.ബി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെങ്കില്‍ നഗരസഭ താല്‍ക്കാലികമായി നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.