ആരോഗ്യം ക്ഷയിച്ച് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം

കുമ്പള: ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരുടെ അവഗണനമൂലം രോഗശയ്യയില്‍. പ്രദേശവാസികളായ സാധാരണക്കാരുടെ ഏക ആശ്രയമായ കുമ്പള സി.എച്ച്.സിയില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടാകേണ്ട സ്ഥാനത്ത് മൂന്നുപേര്‍ മാത്രമാണുള്ളത്. രാവിലെ ഡ്യൂട്ടിക്കത്തെുന്ന ഡോക്ടര്‍മാര്‍ ഉച്ചക്കുശേഷം ഉണ്ടാവാറില്ല. ഉച്ചക്ക് ശേഷം ഗ്രേഡ്-രണ്ട് തസ്തികയിലുള്ള ജീവനക്കാരന്‍ മാത്രമാണ് പലപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക വാര്‍ഡുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പറഞ്ഞയക്കാറാണ് പതിവ്. പ്രസവത്തിനും മറ്റ് അത്യാസന്ന ഘട്ടങ്ങളിലെ ചികിത്സക്കും പരിമിതമാണെങ്കിലും സംവിധാനങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവംമൂലം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സന്ധ്യക്ക് ശേഷം ആശുപത്രി പരിസരം വിജനമാകുന്നതിനാല്‍ ജീവനക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഫാര്‍മസിയും ലാബും പ്രതിരോധ ചികിത്സാ വിഭാഗവും മാത്രമാണ് ആശുപത്രിയില്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT