സ്ത്രീധന പീഡനം: അഞ്ചുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് അഞ്ചുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം മൈമൂന്‍ മസ്ജിദിന് സമീപത്തെ മുബാറക് (31), മുബാറക്കിന്‍െറ മാതാവ് ആയിശുമ്മ (52), സഹോദരങ്ങളായ ആത്തിക്ക (25), ലത്തീഫ് (24), ഫഹദ് (22) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഉപ്പള മണ്ണംകുഴി സ്വദേശി പരേതനായ അബ്ദുല്‍ അസീസിന്‍െറ മകള്‍ ഫാത്തിമത്ത് അഷ്ബിയ(25)യുടെ പരാതിയിലാണ് കേസ്. 2009ല്‍ വിവാഹ സമയത്ത് 75 പവന്‍ സ്വര്‍ണാഭരണം നല്‍കിയിരുന്നു. ഇതിനുശേഷം പലതവണ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു. കുറച്ചു മാസങ്ങളായി പീഡനം കൂടിയതായും തന്നെ മര്‍ദിച്ചതായും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഷ്ബിയ പൊലീസില്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.