ജലനിധിയിലും വെള്ളമില്ല; പൈവളിഗെ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

മഞ്ചേശ്വരം: കൊടുംചൂടില്‍ പരമ്പരാഗത ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ പൈവളിഗെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ശുദ്ധജല വിതരണത്തിന് പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതിയിലും വെള്ളം കുറഞ്ഞതോടെ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി. ബായാറിലെ ബദിയാറിലും കുരുടപ്പദവിലും ജലനിധി വെള്ളമത്തെിക്കുന്നതിനുള്ള ജോലികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബദിയാറില്‍ 145 കുടുംബങ്ങള്‍ക്കും കുരുടപ്പദവില്‍ 354 കുടുംബങ്ങള്‍ക്കും ഗുണം ലഭിക്കുന്ന ജലനിധിയില്‍ ട്രയല്‍ റണ്‍ നടന്നുവരുകയാണ്. പൈവളിഗെയില്‍ 784 കുടുംബങ്ങള്‍ക്ക് ജലമത്തെിക്കുന്നതിനുള്ള നിര്‍മാണജോലികള്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതി ലൈനിലെ സാങ്കേതിക തകരാര്‍കാരണം കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ജലനിധി പദ്ധതിയിലൂടെ കുടിവെള്ള വിതരണം തുടങ്ങാനിരിക്കെ പദ്ധതി പ്രദേശങ്ങളില്‍ വെള്ളമില്ലാത്തത് ജലവിതരണത്തെ ബാധിക്കാനിടയുണ്ട്. പൈവളിഗെയിലെ കളായിയിലും ബേക്കൂര്‍, സോങ്കാല്‍ എന്നിവിടങ്ങളിലും പ്രധാന ജലസ്രോതസ്സായ ഉപ്പള പുഴയും വറ്റിവരണ്ടു. ബദിയാറില്‍ ജലനിധിയുടെ കിണറിലെ വെള്ളം കുറഞ്ഞതിനാല്‍ ഒരു കുഴല്‍ക്കിണറിനുകൂടി അനുമതി നല്‍കി. വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ കളായി, പെരുമ്പള, കടങ്കോടി, മാണിപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ കടുത്ത ജലക്ഷാമമാണ്. ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് ജലവിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ളെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.