15കാരിക്ക് പീഡനം: കാമുകനടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി സ്കൂള്‍ വിദ്യാര്‍ഥിയായ 15കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോളിയാര്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടിയാണ് ഏപ്രില്‍ 24ന് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ ഉത്സവത്തിനുപോയ സമയത്ത് അയല്‍പക്കത്തെ വീട്ടില്‍ ടി.വി കാണാനത്തെിയ പെണ്‍കുട്ടിയെ മദ്യം കലര്‍ന്ന ശീതള പാനീയം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. ബാലനീതി നിയമവും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമവും അനുസരിച്ചാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.