ബേക്കല്‍ കോട്ട: വിനോദ സഞ്ചാരികളുടെ ഫീസ് കുത്തനെ കൂട്ടിയത് തിരിച്ചടിയാവുന്നു

കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടയില്‍ വിനോദ സഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയായി വര്‍ധിപ്പിച്ചത് സഞ്ചാരികള്‍ക്ക് ഇരുട്ടടിയാകുന്നു. വെള്ളിയാഴ്ച മുതല്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ധിച്ചു. വേനലവധിക്കാലം തുടങ്ങിയതോടെ ബേക്കലിലത്തെുന്ന സഞ്ചാരികള്‍ കൗണ്ടറിലത്തെുമ്പോഴാണ് അഞ്ച് രൂപ ഈടാക്കിയിരുന്നിടത്ത് 15 രൂപയാണെന്നറിയുന്നത്. പഴയ ടിക്കറ്റില്‍ 15 രൂപയെന്ന് സീലടിച്ചാണ് ടിക്കറ്റ് നല്‍ക്കുന്നത്. ചരിത്രത്തിന്‍െറ ഉള്ളറകള്‍ തേടി കടലിലെ ദൃശ്യവിരുന്ന് കണ്ട് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ നിരവധി പേരാണ് എത്തിയത്. പെട്ടെന്നുള്ള ഫീസ് വര്‍ധന വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.