ബദിയടുക്ക: കോടികള്‍ ചെലവാക്കി നടപ്പാക്കിയ ശുദ്ധജല പദ്ധതി മുടങ്ങി ആഴ്ചകള്‍ പിന്നിട്ടു. എന്‍മകജെ പഞ്ചായത്തിലെ അഡ്ക്കസ്ഥല പുഴയില്‍നിന്ന് പമ്പ് ചെയ്ത് ഗോളിത്തടുക്കയില്‍ ഫില്‍ട്ടറും കൂറ്റന്‍ ടാങ്കും നിര്‍മിച്ച് പൈപ്പ്ലൈന്‍ വഴി എത്തിക്കുന്ന പദ്ധതിയാണ് ഇത്. പുഴവെള്ളം കെട്ടിനില്‍ക്കാന്‍ തടയണയുടെ പ്രവര്‍ത്തനം വൈകിയതിനാല്‍ വെള്ളം വറ്റിയതാണ് കാരണം. പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ ആയിരത്തിലേറെ കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്താണ് പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചത്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് മന്ത്രി പി.ജെ. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. എല്ലാ വര്‍ഷവും ജനുവരിയില്‍ തന്നെ പഞ്ചായത്ത് പുഴയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ തടയണ നിര്‍മിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം തടയണയുടെ പ്രവൃത്തി വൈകിയതാണ് വെള്ളം വറ്റാന്‍ കാരണമായത്. കഴിഞ്ഞവര്‍ഷം ഏഴ് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തടയണയില്‍ വേനല്‍ അവസാനം വരെ വെള്ളം കെട്ടിനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം തടയണ പേരില്‍ മാത്രം ഒതുക്കിയതോടെ വെള്ളം കെട്ടിനിര്‍ത്താന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.