കാസര്‍കോട്: സാക്ഷരത നേടിയെന്നഭിമാനിക്കുന്ന സംസ്ഥാനത്ത് 30 ലക്ഷം നിരക്ഷരര്‍ അവശേഷിക്കുന്നത് ലജ്ജാകരമാണെന്നും എല്ലാവരെയും അക്ഷരജ്ഞാനമുള്ളവരാക്കാനുള്ള ശ്രമത്തിനായിരിക്കണം സര്‍ക്കാറും സന്നദ്ധ സംഘടനകളും മുന്‍ഗണന നല്‍കേണ്ടതെന്നും കാന്‍ഫെഡ് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. തുല്യതാ തുടര്‍ വിദ്യാഭ്യാസത്തിനേക്കാള്‍ പ്രാധ്യാന്യം കൊടുക്കേണ്ടത് സമ്പൂര്‍ണ സാക്ഷരത നേടിയെടുക്കാന്‍ വേണ്ടിയായിരിക്കണം. ഈ വര്‍ഷത്തെ സാക്ഷരതാ ദിനത്തില്‍ അതിനുള്ള കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്നും ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വിജയന്‍ സാക്ഷരതാ സന്ദേശം നല്‍കി. അബൂബക്കര്‍ പാറയില്‍, ടി. തമ്പാന്‍, സി.എച്ച്. സുബൈദ, ഷാഫി ചൂരിപ്പള്ളം, എ. നാരായണന്‍ ഓര്‍ക്കുളം, സി.പി.വി. വിനോദ് കുമാര്‍, ടി.വി. ജയരാജന്‍, മാധവന്‍ മാട്ടുമ്മല്‍, ബി.കെ. ബഷീര്‍ പൈക്ക എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.