ബേഡടുക്ക: സ്കൂള്‍ സമയ മാറ്റവും മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനക്ക് അനുവദിച്ച സമയവും ചില സ്കൂള്‍ അധികൃതര്‍ വെട്ടിച്ചുരുക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന് മദ്റസാധ്യാപക സംഘടനയായ എസ്.ജെ.എം ബേഡകം റെയിഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം. സര്‍ക്കാര്‍ വിദ്യാഭ്യാസ സര്‍ക്കുലര്‍ പ്രകാരമുള്ള സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി ചില സ്കൂളുകള്‍ നേരത്തേ ക്ളാസ് ആരംഭിക്കുന്നതും സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ വരെ സ്പെഷല്‍ ക്ളാസ് നടത്തുന്നതും മദ്റസാ പഠനത്തെ ബാധിക്കുന്നതാണ്. ഇത്തരം നടപടികളില്‍ നിന്ന് അധികൃതര്‍ മാറി നില്‍ക്കണമെന്നും ഉത്തരവാദപ്പെട്ടവര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് അഷ്റഫ് ഇംദാദി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഖാഫി തലേക്കുന്ന് സ്വാഗതവും ജമാലുദ്ദീന്‍ സഖാഫി ബേഡകം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബ്ദുല്ലാഹി സഅദി ഏണിയാടി (പ്രസി.), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജന. സെക്ര.), ഇമാം അലി മാണിമൂല (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.