കുമ്പള: ഭൂരഹിത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ച ഭൂമിയില്‍ താമസിക്കാന്‍ സാമൂഹിക വിരുദ്ധര്‍ അനുവദിക്കുന്നില്ളെന്ന് പരാതിപ്പെട്ടവര്‍ക്ക് വേറെ ഭൂമി കണ്ടത്തെി നല്‍കാന്‍ ധാരണയായി. ബംബ്രാണ ചൂരിത്തടുക്കയില്‍ പട്ടയം ലഭിച്ച ഭൂമിയില്‍ കഴിഞ്ഞ ഒരാഴ്ചയായി താമസിച്ചുവരുന്ന ഭൂരഹിതരായ 12 കുടുംബങ്ങള്‍ക്കാണ് വാസയോഗ്യവും സുരക്ഷിതവുമായ മറ്റൊരു ഭൂമി ലഭ്യമാക്കുന്നത്. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ളായിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഭൂമി കണ്ടത്തൊന്‍ മഞ്ചേശ്വരം തഹസില്‍ദാരെ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. സീറോ ലാന്‍ഡ്ലെസ് പദ്ധതി പ്രകാരം ഒന്നര വര്‍ഷംമുമ്പ് പട്ടയം ലഭിച്ച് നികുതി അടച്ച ഭൂമിയില്‍ താമസിച്ചുവരുമ്പോഴായിരുന്നു സാമൂഹിക ദ്രോഹികളുടെ ഭീഷണി. ഇരുട്ടിന്‍െറ മറവില്‍ അവര്‍ കുടിലുകള്‍ നശിപ്പിച്ചും മറ്റും ശല്യം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ബംബ്രാണ വില്ളേജ് ഓഫിസ് ഉപരോധിച്ചിരുന്നു. തഹസില്‍ദാര്‍ കെ. ശശിധരന്‍െറ നേതൃത്വത്തില്‍ ഇന്നലെ അതേ വില്ളേജില്‍ തന്നെ യാത്രാസൗകര്യമുള്ള മറ്റൊരു ഭൂമി കണ്ടത്തെുകയായിരുന്നു. പുതിയ ഭൂമി വെള്ളിയാഴ്ച അളന്നുനല്‍കാമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് തഹസില്‍ദാര്‍ ഉറപ്പു നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, കോയിപ്പാടി വില്ളേജ് ഓഫിസര്‍ ലോകേഷ്, ബംബ്രാണ ഫീല്‍ഡ് ഓഫിസര്‍ സെറ്റ് മുഹമ്മദ്, കോയിപ്പാടി വില്ളേജ് അസിസ്റ്റന്‍റ് ഗുണശേഖര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ സി.എച്ച്. മുത്തലിബ്, കെ. രാമകൃഷ്ണന്‍, പി.കെ. അബ്ദുല്ല, സി.എച്ച്. ബാലകൃഷ്ണന്‍, മഹ്മൂദ് പള്ളിപ്പുഴ, ഇസ്മായില്‍ മൂസ എന്നിവര്‍ ഭൂമി പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.