കാസര്‍കോട്: സംസ്ഥാനതലത്തില്‍ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും സി.ഡി.എസുകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അവതരിപ്പിച്ച ‘ഇനി ഞങ്ങള്‍ പറയാം’ സോഷ്യല്‍ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കുടുംബശ്രീ സി.ഡി.എസ് ആയി കാസര്‍കോട് നഗരസഭ സി.ഡി.എസിനെ തെരഞ്ഞെടുത്തു. കുടുംബശ്രീയുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനമികവിനെ അടിസ്ഥാനമാക്കിയാണ് ദൂരദര്‍ശന്‍ റിയാലിറ്റിഷോ സംഘടിപ്പിച്ചത്. പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് സി.ഡി.എസ് ചെയര്‍പേഴ്സന്‍ ഷക്കീല മജീദ്, മെംബര്‍ സെക്രട്ടറി കെ.പി. രാജഗോപാല്‍, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ശാഹിദ, ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക എന്നിവര്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.