പരാതി കേള്‍ക്കാന്‍ അധികൃതര്‍ തയാറല്ല: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോഴും അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ബദിയടുക്ക ടൗണിലെ സര്‍ക്കിളിനടുത്ത് പെര്‍ള റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ കാടമനയിലെ ടാങ്കില്‍നിന്ന് ബദിയടുക്ക ടൗണിലേക്കത്തെുന്ന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. വിവരം നാട്ടുകാര്‍ അധികാരികളെ അറിയിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ തയാറാകുന്നില്ളെന്ന് പറയുന്നു. ടാങ്കിലുള്ള വെള്ളം തീരുന്നതുവരെ വെള്ളം ഒഴുകി റോഡരികിലും കടകള്‍ക്ക് മുന്നിലും തളംകെട്ടിനിന്നു. അതേസമയം, വാട്ടര്‍ അതോറിറ്റിയാണ് ഇതിന് ഉത്തരവാദിയെന്നുപറഞ്ഞ് പഞ്ചായത്ത് അധികൃതരും കൈയൊഴിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.