ബദിയടുക്ക: നീര്‍ച്ചാല്‍ ടൗണ്‍ മീത്തലെ ബസാറില്‍ പെട്ടിക്കടക്കും അരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനും തീയിട്ടു. നീര്‍ച്ചാല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശശിയുടെ പെട്ടിക്കടക്കും ബൈക്കിനുമാണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കടയുടെ ഒരു ഭാഗവും അവശ്യ സാധനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കേടായ ഫ്രിഡ്ജും കത്തിനശിച്ചിട്ടുണ്ട്. ബൈക്ക് കേടായതിനാല്‍ കടയുടെ അരികില്‍ രാത്രി പാര്‍ക്ക് ചെയ്തതാണെന്ന് പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് സംശയിക്കുന്നു. സംഭവസ്ഥലം ബദിയടുക്ക എസ്.ഐ എ. സന്തോഷ്കുമാര്‍ സന്ദര്‍ശിച്ചു. സംഭവത്തിനു പിന്നില്‍ സാമൂഹിക ദ്രോഹികളാണെന്നാണ് പൊലീസിന്‍െറ നിഗമനം. നീര്‍ച്ചാല്‍ ടൗണില്‍ സാമൂഹികദ്രോഹികള്‍ വിലസുന്നതായി വ്യാപാരികള്‍ക്ക് പരാതിയുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.