നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കാത്തത് അന്വേഷിക്കണം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറും ജനപ്രതിധികളും മുന്‍കൈയെടുത്ത് രണ്ടുകോടി രൂപയിലേറെ ചെലവില്‍ ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. കാസര്‍കോടിന്‍െറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്‍െറയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല സമാധാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് നഗരങ്ങളില്‍ കാമറ സ്ഥാപിച്ചത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 10ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാറിന്‍െറ രണ്ട് കോടി രൂപയും സംയോജിപ്പിച്ചാണ് കെല്‍ട്രോണ്‍ കമ്പനിക്ക് മൂന്നുവര്‍ഷത്തെ അറ്റകുറ്റപ്പണിയടക്കം കരാര്‍ നല്‍കിയത്. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കുറ്റവാളികളെ കണ്ടത്തൊന്‍ സഹായകരമാകുമെന്ന് കരുതിയിരുന്ന സംവിധാനമാണ് തകരാറിലായത്. 10 മാസം മുമ്പ് ചെറുപ്പക്കാരനെ പിതാവിന്‍െറ മുമ്പില്‍ ദാരുണമായി കൊലപ്പെടുത്തിയപ്പോഴും അടുത്ത ദിവസങ്ങളില്‍ നഗരഹൃദയഭാഗത്ത് രണ്ട് ഓട്ടോഡ്രൈവര്‍മാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചപ്പോഴും കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കെല്‍ട്രോണ്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കയച്ച ഫാക്സ് സന്ദേശത്തില്‍ അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.