കാസര്‍കോട്: നല്ല ഇന്നലെകളുടെ ഓര്‍മകള്‍ പുതുക്കി നാടും നഗരവും തിരുവോണം ആഘോഷിച്ചു. കോടിമുണ്ടും വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയായിരുന്നു മലയാളികള്‍ മഹാബലിയെ വരവേറ്റത്. വിവിധ ക്ളബുകളുടെയും സാംസ്കാരിക സംഘടനകളുയെും ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരുന്നത്. അതേസമയം കായക്കുന്നില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ആഘോഷങ്ങളുടെമേല്‍ നേരിയ കരിനിഴല്‍ വീഴ്ത്തി. മുന്നാട്: ഓണാഘോഷത്തിന്‍െറ ഭാഗമായി മുന്നാട് പീപ്പിള്‍സ് എന്‍.എസ്.എസ് യൂനിറ്റ് ചിങ്ങക്കളം വരക്കല്‍ മത്സരം സംഘടിപ്പിച്ചു. ബി.എ മലയാളം വിദ്യാര്‍ഥികളായ ടി. സനല്‍കുമാറും അമൃതലാലും ഒന്നാം സ്ഥാനം നേടി. കെ. ഷിജിന, എം. വര്‍ണന എന്നിവര്‍ രണ്ടാംസ്ഥാനവും കെ. ശ്രീജ, കെ. റുബീന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി. സുധ, വളന്‍റിയര്‍ സെക്രട്ടറിമാരായ എം. പ്രിയേഷ്കുമാര്‍, സി. രേഷ്മ, കെ.പി. സുകൃത, എം. റോഷിത് എന്നിവര്‍ നേതൃത്വം നല്‍കി. ബിരിക്കുളം: കൊട്ടമടല്‍ ഇ.എം.എസ് കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, കവുങ്ങ് കയറ്റം, ഓണത്തല്ല്, കലാകായിക മത്സരങ്ങള്‍, നാടന്‍കലാമേള, തിരുവാതിര, നൃത്തനൃത്യങ്ങള്‍, അഡ്വഞ്ചര്‍ ഡാന്‍സ് എന്നിവയുമുണ്ടായിരുന്നു. നാടകപ്രവര്‍ത്തകന്‍ വിനോദ് ആലന്തട്ട സാംസ്കാരിക പ്രഭാഷണം നടത്തി. എന്‍. വിനോദ് അധ്യക്ഷത വഹിച്ചു. എം. ദിനേശന്‍, അനൂപ് പെരിയല്‍, ജോസ് ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മേല്‍പറമ്പ്: ജിംഖാന മേല്‍പറമ്പിന്‍െറ ഓണാഘോഷം കാസര്‍കോട് വിജിലന്‍സ് സി.ഐ ഡോ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജിംഖാന രക്ഷാധികാരി ജാബിര്‍ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. വൃദ്ധമന്ദിരം ഓഫിസര്‍ റസിയ, അബ്ദുറഹ്മാന്‍ തുരുത്തി, അബൂബക്കര്‍, റഹ്മാന്‍ കൈനോത്ത്, അശോകന്‍, കാദര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മരവയല്‍ സ്വാഗതവും ശിഹാബ് തങ്ങള്‍ അല ഹാദി മേല്‍പറമ്പ് നന്ദിയും പറഞ്ഞു. സിദ്ദീഖ് ഗുലാബ, ഹംസ, ഇല്യാസ് പള്ളിപ്പുറം, ഷരീഫ് ചന്ദ്രഗിരി, മൊയ്തീന്‍ കുഞ്ഞി, ഷംസീര്‍ ഷാഫി, റഹ്മത്തുല്ല, ബദ്രുദ്ദീന്‍, റിയാസ്, അവിനാഷ്, ഹസന്‍ കുട്ടി, ഫൈസല്‍, അബ്ദുല്ല, ശശി എന്നിവര്‍ സംബന്ധിച്ചു. ഉപ്പള: മംഗല്‍പാടി പഞ്ചായത്തില്‍ ഓണാഘോഷവും പൂക്കള മത്സരവും നടത്തി. പ്രസിഡന്‍റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ ഭാരവാഹികളും സംബന്ധിച്ചു. ഉദുമ: മാങ്ങാട് എ.കെ.ജി ക്ളബ് വീടുകള്‍ തോറും നടത്തിയ പൂക്കള മത്സരത്തില്‍ എം.ബി. വൈശാഖ് ഒന്നാംസ്ഥാനം നേടി. ഇഷാല്‍ രാഘു രണ്ടാം സ്ഥാനവും ജയപ്രസാദ് മൂന്നാം സ്ഥാനവും നേടി. ഞായറാഴ്ച രാവിലെ പത്തിന് രക്തഗ്രൂപ് നിര്‍ണയ ക്യാമ്പും പകല്‍ മൂന്നിന് എം.ബി. ബാലകൃഷ്ണന്‍ മൊമ്മോറിയല്‍ ജില്ലാതല കമ്പവലി മത്സരവും സംഘടിപ്പിക്കും. സംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് കെ. കസ്തൂരി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍: പുത്തിലോട്ട് ജനകീയ വായനശാല ഓണാഘോഷം സംഘടിപ്പിച്ചു. എരവില്‍ ഗ്രാമവേദി മണ്‍മറഞ്ഞ നാടന്‍ കളികളെ തിരിച്ചത്തെിച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കാടുവക്കാട് യുവധാര ക്ളബ് സംഘടിപ്പിച്ച ഓണാഘോഷം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരവില്‍ മലര്‍വാടി ക്ളബ് ഓണാഘോഷം അവിട്ടം നാളില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.