ചെറുവത്തൂര്‍: നാടിന്‍െറ വികസന സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരമായി ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം 21ന് തുറന്നുകൊടുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ തുറമുഖം എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ സംഭാവനയാണ്. 2011ല്‍ ഇതിന്‍െറ പ്രവൃത്തികള്‍ ആരംഭിച്ച് 2015ഓടെ പൂര്‍ത്തീകരിക്കുകയായിരുന്നു. തുറമുഖം തുറക്കുന്നതോടെ ഈ പ്രദേശങ്ങളിലെ മത്സ്യബന്ധന മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സഹായധനത്തോടെയാണ് തുറമുഖ നിര്‍മാണം ആരംഭിച്ചത്. 29.06 കോടിയോളം രൂപയാണ് നിര്‍മാണ ചെലവ്. തുറമുഖം കമീഷന്‍ ചെയ്യുന്നതോടെ ആയിരത്തോളം പേര്‍ക്ക് നേരിട്ടും 4000ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകുമെന്നാണ് കണക്ക്. ഒരേസമയം 300ലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം, ഫൈബര്‍ ബോട്ടുകള്‍, പരമ്പരാഗത തോണികള്‍ എന്നിവക്ക് നങ്കൂരമിടാനുള്ള സൗകര്യം, ലേലപ്പുര എന്നിവയാണ് പ്രധാനമായും തുറമുഖത്തിന്‍െറ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ കാന്‍റീന്‍, അനുബന്ധ കടകള്‍, വര്‍ക്ഷോപ്, ഗിയര്‍ ഷെഡ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, റെസ്റ്റ് ഷെഡ് എന്നിവക്കായി കെട്ടിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹാര്‍ബറിലെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകാനുള്ള ഓവുചാലുകള്‍, മാലിന്യം ശേഖരിക്കുന്ന പ്രത്യേക ടാങ്കുകള്‍, കുടിവെള്ളത്തിനായുള്ള സൗകര്യം എന്നിവയും ഒരുങ്ങി. അഞ്ചേക്കറോളം സ്ഥലത്ത് പുഴയോടനുബന്ധിച്ച് കരിങ്കല്ലുകള്‍ പാകി അതിന് മുകളില്‍ മതില്‍ കെട്ടിയാണ് ഹാര്‍ബറിന്‍െറ മൂന്ന് ഭാഗവും സംരക്ഷിച്ചിട്ടുള്ളത്. റോഡില്‍നിന്ന് ഹാര്‍ബറിലേക്കത്തൊന്‍ റോഡ് സംവിധാനം, ഗേറ്റ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. യന്ത്രവത്കൃത ബോട്ടുകള്‍ ഹാര്‍ബറിലത്തെുന്നതിനായി 35 ലക്ഷം രൂപ ചെലവഴിച്ച് ഡ്രഡ്ജിങ് നടത്തിയിരുന്നു. ഡ്രഡ്ജിങ് എല്ലാ വര്‍ഷവും നടത്തേണ്ടതുണ്ട്. വലിയ ബോട്ടുകള്‍ ഈ ഹാര്‍ബറിലത്തെിയാല്‍ അത് തൊഴിലാളികള്‍ക്കും ഉപകാരപ്പെടും. ഡ്രഡ്ജിങ് സംവിധാനം കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കണം. ഇതിന്‍െറ ഭാഗമായി 2.25 കോടി രൂപ അനുവദിക്കണമെന്ന് കാണിച്ച് സര്‍ക്കാറിന് പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഹാര്‍ബര്‍ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭ എന്നിവിടങ്ങളിലെ മത്സ്യബന്ധന മേഖലയിലെയും അനുബന്ധ മേഖലയിലെയും തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. 21ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.