കാസര്‍കോട്: ഷോറൂമിലേക്ക് കാറുകളുമായി വന്ന കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം. അണങ്കൂരിലെ കാര്‍ ഷോറൂമിലേക്കത്തെിയ നീളന്‍ കണ്ടെയ്നര്‍ ലോറിയാണ് കുടുങ്ങിയത്. ലോറിക്ക് പോകാനാവാത്ത വിധം താഴ്ന്നും ചെരിഞ്ഞുമാണ് അണങ്കൂരിലെയും പരിസരങ്ങളിലെയും റോഡ്. ചക്രത്തേക്കാള്‍ മുമ്പ് ലോറിയുടെ ബോഡി നിലത്ത് മുട്ടിയതിനാല്‍ വണ്ടി മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ നട്ടംതിരിഞ്ഞു. റോഡില്‍ നിന്ന് ഷോറൂമിലേക്കെടുത്ത ലോറിയുടെ ഒരു ഭാഗം താഴ്ന്നു. ഇതത്തേുടര്‍ന്ന് ദേശീയപാതയുടെ കുറുകെ ലോറി നിന്നു. പാത പൂര്‍ണമായും തടസ്സപ്പെട്ടു. മറ്റുവാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായി. ആശുപത്രികളിലേക്കുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടിലായി. ദേശീയപാതയുടെ വീതിയും കടന്ന് നീണ്ടുകിടന്ന ലോറി അരികിലേക്ക് നീക്കി വാഹനങ്ങള്‍ക്ക് പോകാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു. ഈ രീതിയില്‍ ഗതാഗത തടസ്സം കുറെയേറെ പരിഹരിച്ചു. കാസര്‍കോട് ട്രാഫിക് പൊലീസത്തെി ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ കയറ്റം വരെയുള്ള ദേശീയപാതയിലും ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. കാട് വളര്‍ന്നും മരങ്ങളുടെ ശിഖരങ്ങള്‍ റോഡിലേക്ക് ചാഞ്ഞും റോഡ് കാണാത്ത സ്ഥിതിയായിരുന്നു. കാട് വെട്ടിത്തെളിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.