കണ്ണൂർ: ജില്ലയിലെ വനിത സംഘടനകളുടെയും സാമൂഹികപ്രവർത്തകരുടെയും വിദ്യാർഥിനികളുടെയും നേതൃത്വത്തിൽ 'സംഘ്പരിവാർ ഇന്ത്യ വിടുക, ഭരണഘടന സംരക്ഷിക്കുക' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സമരം ശനിയാഴ്ച രാവിലെ ആറിന് അവസാനിക്കും. കാൽടെക്സ് ജങ്ഷനിലാണ് സമരം. കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രതിനിധികൾ സംബന്ധിക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൻ രജനി രമാനന്ദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.