സെമിനാര്‍ സമാപിച്ചു

തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജില്‍ ടൂള്‍ ആൻഡ് മോൾഡ് ഡിസൈനര്‍ എന്ന വിഷയത്തില്‍ നടന്ന പഞ്ചദിന . മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗവും ടി.ഇ.ക്യു.ഐ.പി സെല്ലും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ടൂള്‍ ഡിസൈനര്‍മാരായ വിജയകൃഷ്ണന്‍ മാണിക്കോത്ത്, പ്രദീപ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവസാന വര്‍ഷ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാർഥികള്‍ക്ക് പരിശീലനം നല്‍കി. കോളജ് പ്രിന്‍സിപ്പൽ ഡോ. ഒ.എ. ജോസഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജില്‍ ടൂള്‍ ഡിസൈനര്‍ എന്ന ഹ്രസ്വകാല കോഴ്‌സ് ഉടന്‍ ആരംഭിക്കും. അസി. പ്രഫസർ നിയമനം തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ എം. ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവരെ അഡ്-ഹോക്ക് അസി. പ്രഫസര്‍മാരായി നിയമിക്കുന്നു. പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20ന് രാവിലെ 10ന് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.