പാനൂർ: കേരളീയ നവോത്ഥാനത്തിന് മഹത്തായ സംഭാവന നൽകിയ ആത്മീയ ഗുരുവും അദ്വൈതത്തിൻെറ പ്രചാരകനുമായിരുന്ന വാഗ്ഭടാന ന്ദ ഗുരുദേവൻ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘത്തിൻെറ 103ാം വാർഷിക സമ്മേളനം ജനുവരി 18, 19 തീയതികളിൽ സൗത്ത് പാട്യം യു.പി സ്കൂളിൽ (ഗുരുനഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10ന് ആമുഖ ഭാഷണവും സമൂഹ പ്രാർഥനയും നടക്കും. 10.30ന് പതാക ഉയർത്തലും തുടർന്ന് കൗൺസിൽ യോഗവും നടക്കും. രണ്ടിന് പ്രതിനിധി സമ്മേളനം നടക്കും. രാത്രി ഏഴിന് കൊല്ലം യവനികയുടെ 'കേളപ്പൻ ഹാജരുണ്ട്' എന്ന നാടകം അരങ്ങേറും. 19ന് രാവിലെ 10ന് ആധ്യാത്മിക സമ്മേളനം ഡോ. കെ.എച്ച്. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷൻ കേരള റീജ്യൻ ഹെഡ് സ്വാമി വിവക്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് വനിതാസമ്മേളനവും തുടർന്ന് വനിത കോൽക്കളിയും നടക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ആത്മവിദ്യാസംഘം വർക്കിങ് പ്രസിഡൻറ് ഡി. രഘു അധ്യക്ഷതവഹിക്കും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യാതിഥിയായിരിക്കും. ആത്മവിദ്യാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. സുമേഷ്, ശശീന്ദ്രൻ പാട്യം, ടി.സി. സുധാകരൻ, ടി. സജീവൻ, സി.വി. സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഭരണഘടനാ സംരക്ഷണ റാലി പാനൂർ: ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൊകേരി ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ പറേമ്മലിൽനിന്ന് കൂരാറയിലേക്ക് ഭരണഘടന സംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. അഡ്വ. പി. ശശി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. വിമല അധ്യക്ഷതവഹിച്ചു. ഹരിദാസ് മൊകേരി, കെ. കുമാരൻ, പി.കെ. ഷാഹുൽ ഹമീദ്, നാസർ കൂരാറ, പി. വത്സൻ എന്നിവർ സംസാരിച്ചു. റാലിക്ക് കെ.ഇ. കുഞ്ഞബ്ദുല്ല, പി.പി. ശ്രീധരൻ, പി. ശശി, പഞ്ചായത്തംഗങ്ങളായ എ. ദിനേശൻ, വി.പി. ഷൈനി, എം. അബൂബക്കർ ഹാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.