ഭരണഘടനയെ തകർക്കുന്ന ഒരു നിയമവും നടപ്പിലാവില്ല -കെ. മുരളീധരൻ എം.പി

പെരിങ്ങത്തൂർ: ഭരണഘടനാ ശിൽപികൾ സ്വപ്നം കണ്ട മതേതരത്വവും നാനാത്വത്തിൽ ഏകത്വവും തകർത്ത് ഇന്ത്യയിൽ ഒരു നിയമവും ന ടപ്പാക്കാനാവില്ലെന്ന് കെ. മുരളീധരൻ എം.പി. മുസ്ലിംലീഗ് കരിയാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച എൻ.എ. മമ്മു ഹാജി അനുസ്മരണ സമ്മേളനവും ദേശരക്ഷാ കുടുംബസംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാർലമൻെറിലെ മൃഗീയമായ ഭൂരിപക്ഷം ഇന്ത്യയെ തകർക്കാനുള്ളതല്ലെന്ന് സംഘ്പരിവാർ ശക്തികൾ ഓർക്കണം. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന വിദ്യാർഥികളെയും മതേതര വിശ്വാസികളെയും കൊന്നൊടുക്കാൻ ഉത്തരവിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി കപട സന്യാസികളുടെ കൂട്ടത്തിലുള്ള ആളാണെന്നും മതേതര കാഴ്ചപ്പാടിന് മുന്നിൽനിന്ന് നേതൃത്വം നൽകിയ നേതാവായിരുന്നു എൻ.എ. മമ്മു ഹാജിയെന്നും മുരളീധരൻ പറഞ്ഞു. മേഖല കമ്മിറ്റി ചെയർമാൻ പി. സുലൈമാൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ബിലാൽ മുഹമ്മദ് പാലക്കാട് മുഖ്യപ്രഭാഷണവും ബംഗ്ലത്ത് മുഹമ്മദ് എൻ.എ.എം അനുസ്മരണവും നടത്തി. എൻ.എ. അബൂബക്കർ മാസ്റ്റർ, പി.കെ. അബ്ദുല്ല ഹാജി, വി. നാസർ മാസ്റ്റർ, എൻ.എ. കരീം, എൻ.എ. റഫീഖ് മാസ്റ്റർ, കെ.പി. ഹാഷിം, ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, വി.പി. ശങ്കരൻ, ടി. മഹറൂഫ്, ഇ.എ. നാസർ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമത്തിൽ ഷാഹിന മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. എം.ടി.കെ. സുലൈഖ അധ്യക്ഷതവഹിച്ചു. ഇസ്മായിൽ കരിയാട്, കൗൺസിലർമാരായ ഹസീന, ഉമ്മുസൽമത്ത്, നജാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.