നിവേദനം നൽകി

മാഹി: പുതുച്ചേരി ആരോഗ്യവകുപ്പിൻെറ മാഹി മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ നേതാവ് അൻപു ശെൽവത്തിൻെറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മോഹൻകുമാറിനും ഒ.എസ്.ഡിക്കും . ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, നിശ്ചിതസമയത്തിനുള്ളിൽ പ്രമോഷൻ നൽകുക പുതുച്ചേരി, കാരിക്കൽ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന മാഹി സ്വദേശികളായ ജീവനക്കാർക്ക് മാഹിയിലേക്ക് സ്ഥലംമാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. കെ.എം. പവിത്രൻ, കെ. സജിത്, വി.പി. മുബാസ്, കെ. സുബീഷ്, കെ.കെ. മോഹനൻ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.