പ്ലാസ്​റ്റിക് നിേരാധനത്തിെനതിരെ പ്രതിഷേധം

തലശ്ശേരി: പ്ലാസ്റ്റിക് നിേരാധനത്തിൻെറ പേരിൽ വ്യാപാരികളെ േദ്രാഹിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വ ്യാപാരികൾ നഗരത്തിൽ പ്രകടനവും നഗരസഭ ഒാഫിസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റി‍ൻെറ നേതൃത്വത്തിലാണ് സമരം. ജില്ല വൈസ് പ്രസിഡൻറ് സി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സാക്കിർ കാത്താണ്ടി, കെ.പി. രവീന്ദ്രൻ, എ.കെ. സക്കരിയ, പി.പി. ചിന്നൻ, രാജേഗാപാൽ, ഇ.വി. രാജൻ, യു.വി. ഖാലിദ്, കെ.എൻ. പ്രസാദ്, നജീബ്, അനിൽ കുമാർ, ആഷിഖ് എന്നിവർ സംസാരിച്ചു. ബദൽസംവിധാനം കാണാതെ വ്യാപാരികളിൽനിന്ന് അന്യായമായി പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ വ്യാപാരി നേതാക്കൾ നഗരസഭ ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.