കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ

തലശ്ശേരി: എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ടിരുന്ന ഇന്ത്യയുടെ ഭരണഘടന ജാതിയുടെയും മതത്തി‍ൻെറയും പേരില്‍ വേർതി രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന തെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തേൻറടത്തോടു കൂടിയാണ് പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി എതിർക്കുന്നത്. തലശ്ശേരിയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ബഹുജന റാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ കയറി തെറ്റിദ്ധാരണകള്‍ പരത്തുകയാണ് സംഘ്പരിവാറുകാർ ഇപ്പോള്‍ ചെയ്യുന്നത്. നമുക്ക് തെറ്റായ ധാരണകളില്ല. വിവിധ മതങ്ങളും ആശയക്കാറും ജീവിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. ജീവിക്കാനുള്ള സ്വാതന്ത്ര്യം എടുത്തു കളയാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. മുസ്‌ലിം വിവാഹത്തില്‍ സിവില്‍ കേസ് ക്രിമിനല്‍ കുറ്റമാക്കിയത് അംഗീകരിക്കാനാവില്ല. വൈരുധ്യമാണ് നിയമത്തില്‍ കാണുന്നത്. ബാബരി മസ്ജിദ് വിധി വന്നപ്പോള്‍ പ്രകോപനം ഉണ്ടാക്കരുതെന്നും ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്നും കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും യോജിച്ചുനിൽക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമ്മർ ഫൈസി പറഞ്ഞു. ഇതിനായുള്ള പിണറായി സർക്കാറിൻെറ ശ്രമം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.