ഹജ്ജ് നറുക്കെടുപ്പ് 13ന്

ഹജ്ജ് നറുക്കെടുപ്പ് 13ന് കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 13ന് രാവിലെ 11ന് കരിപ് പൂർ ഹജ്ജ് ഹൗസിൽ നടക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിക്കും. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് അവരുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. പണമടവ്, മറ്റ് രേഖകളുടെ സമര്‍പ്പണം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ നറുക്കെടുപ്പിന് ശേഷം പിന്നീടറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.