വാര്‍ഷികാഘോഷവും യാത്രയയപ്പും

കേളകം: കൊളക്കാട് സാന്‍തോം ഹയര്‍സെക്കന്‍ഡറി സ്‌കൂളിൻെറ 30ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. 37ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക റെജീന തോമസ്, അധ്യാപകരായ ആനിയമ്മ സെബാസ്റ്റ്യന്‍, ജോയി വി. മാത്യു എന്നിവര്‍ക്കുള്ള യാത്രയയപ്പുമാണ് വെള്ളിയാഴ്ച നടന്നത്. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിന്‍ മാണി വിദ്യാർഥി പ്രതിഭകളെ ആദരിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ജോണി തോമസ്, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അസി. രഞ്ജിത്ത് മാര്‍ക്കോസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി ബ്രിട്ടോ, ഗ്രാമപഞ്ചായത്തംഗം മേരിക്കുട്ടി കാപ്പിയില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ വള്ളോപ്പിള്ളി, പി.ടി.എ പ്രസിഡൻറ് ജോളി മറ്റത്തില്‍, കാപ്പാട് സൻെറ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, മദര്‍ പി.ടി.എ പ്രസിഡൻറ് സുരഭി ജെയിംസ്, സാജന്‍ വട്ടമറ്റത്തില്‍, ഡീന്‍ തോമസ്, രാജു ജോസഫ്, ഫാ. സന്തോഷ് കെ. പീറ്റര്‍, ആകാശ് ഹരികുമാര്‍, അതുല്യ റോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.