മാഹി: ഭൂമിയേറ്റെടുക്കൽ നിയമം അട്ടിമറിച്ച് ദേശീയപാത സ്ഥലമെടുപ്പുമായി മുന്നോട്ടുപോകുന്നപക്ഷം നടപടി ചെറുക്കാൻ ദേശീയ പാത കർമസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതിൻെറ ഭാഗമായി ജനുവരി അഞ്ചിന് വൈകീട്ട് മൂന്നിന് മുക്കാളി എൽ.പി സ്കൂളിൽ, സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യോഗത്തിൽ മൊയ്തു അഴിയൂർ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.