മാഹി മേഖല ബാലകലാമേള ലോഗോ പ്രകാശനം

മാഹി: മേഖലതല ബാലകലാമേളയുടെ ലോഗോ മാഹി സി.ഇ.ഒ പി. ഉത്തമരാജൻ പ്രകാശനം ചെയ്തു. മയ്യഴിയുടെ ഭൂപ്രകൃതിയും ബാല്യത്തിൻെറ ആഹ്ലാദവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഷിബിൻ കരുൺ രൂപകൽപന ചെയ്ത ലോഗോയാണ് ഇത്തവണത്തെ കലാമേളയുടെ മുഖമുദ്ര. കലാമേള സംഘാടക സമിതി ജനറൽ കൺവീനർ ലിസി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, ഡോ.കെ. ചന്ദ്രൻ, എൻ.ശോഭ, കെ.കെ. സനിൽ കുമാർ, കെ.വി. മുരളീധരൻ എന്നിവർ സംസാരിച്ചു. 10,11,12 തീയതികളിൽ പള്ളൂർ കസ്തൂർബഗാന്ധി ഹൈസ്കൂളിലാണ് കലാമേള നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.