പ്രകാശനകർമം ഇന്ന്

പാനൂർ: എം.പി. ദിനേശ് രചിച്ച അനീസയും നായ്ക്കുട്ടികളും എന്ന കഥാസമാഹാരത്തിൻെറ പ്രകാശനകർമം വെള്ളിയാഴ്ച 2.30ന് പാനൂർ യു.പി സ്കൂളിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ പവിത്രൻെറ അധ്യക്ഷതയിൽ മന്ത്രി കെ.കെ ശൈലജ, പ്രേമാനന്ദ് ചമ്പാടിന് നൽകിക്കൊണ്ട് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ എം.കെ. പ്രമോദൻ, വി.കെ. രാജൻ, രമേഷ് ചായക്കുനിയിൽ, പ്രസന്ന, എ. ദിനേഷ് എന്നിവർ പങ്കെടുത്തു. അമൃതം ആരോഗ്യം പദ്ധതി പാനൂർ: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ അമൃതം ആരോഗ്യം പദ്ധതി കേരള സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജയും ജി.ഐ.എസ് പോർട്ടലിൻെറ ഉദ്ഘാടനം മുൻ മന്ത്രി കെ.പി. മോഹനനും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്ക്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ, പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രസാദ്, മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. സൽമത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എം. മുജീബുറഹ്മാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.