ഉദ്​ഘാടനവും ബോധവത്​കരണവും നടത്തി

ആലക്കോട്: കാർത്തികപുരം ക്ഷീരോൽപാദക സഹകരണ സംഘത്തിൻെറ നവീകരിച്ച ഓഫിസ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസ ിഡൻറ് ടി. ലത ഉദ്ഘാടനംചെയ്തു. ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു അധ്യക്ഷത വഹിച്ചു. പാൽ ഗുണനിലവാരത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എം.വി. രാജേഷ്, പി.വി. ബീന എന്നിവർ നയിച്ചു. കണ്ണൂർ ക്ഷീരവികസന ഡെ. ഡയറക്ടർ രാജശ്രീ കെ. മേനോൻ മുഖ്യ പ്രഭാഷണം നടത്തി. കർഷകർക്കുള്ള പാൽ പാത്ര വിതരണം കെ. മാധവൻ നിർവഹിച്ചു. ജോസ് പറയൻകുഴി, സരിത മാത്യു, പ്രീത പ്രകാശ്, വി.ബി. രമ, തങ്കമ്മ ദാമോദരൻ, ദീപ ജോസ്, എൻ.കെ. വാസു, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ഓട്ടോ കൊക്കയിലേക്ക് മറിഞ്ഞു ആലക്കോട്: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൂവൻചാൽ സ്വദേശി ബിജുവിൻെറ ഓട്ടോയാണ് അപകടത്തിൽപെട്ടത്. ഓട്ടോ പൂർണമായും തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.