പൗരത്വ വിവേചനത്തിനെതിരെ റാലിയിൽ വൻ പ്രതിഷേധം

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിറ്റി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ജനരോഷം ആളിക്കത്തി. പ്രതിഷേധത്തിൻെറയും ചെറുത്തുനിൽപിൻെറയും മുദ്രാവാക്യം ആവേശം തീർത്ത റാലിയിൽ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. ഉരുവച്ചാലില്‍ നിന്നാരംഭിച്ച റാലി സിറ്റി ജുമാ മസ്ജിദിന് സമീപം സമാപിച്ചു. അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. സി. സമീര്‍ അധ്യക്ഷത വഹിച്ചു. ടി.എ. തങ്ങള്‍, പി.പി. സൈനുദ്ദീന്‍, എം. മുഹമ്മദ്, നിസാമുദ്ദീന്‍, താജുദ്ദീന്‍ മട്ടന്നൂര്‍, ഇംതിയാസ് പുറത്തീല്‍, സി.പി. സലീം, കെ.വി. സലീം, അഷ്‌റഫ് ബംഗാളി മുഹല്ല, ഫാറൂഖ് വട്ടപ്പൊയില്‍, പര്‍വീസ്, വി. മുനീര്‍, ഇസുദ്ദീന്‍ പൊതുവാച്ചേരി, മുസ്‌ലിഹ് മഠത്തില്‍, അല്‍ത്താഫ് മാങ്ങാടന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.