ഭരണകൂടങ്ങൾ തുല്യനീതി നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്നു -വി.എം. സുധീരൻ

അഴീക്കോട്: ഭരണകൂടങ്ങൾ തുല്യനീതി നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. ഇത്തരമൊരു സന്ദർഭത്തിൽ ജസ്റ്റിസ് കെമാൽ പാഷയും അനീതിക്കെതിരെ ശബ്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴീക്കോട് പൊടിക്കുണ്ട് െറസിഡൻറ്സ് അസോസിയേഷൻ കൊട്ടാരത്തുംപാറയിൽ സംഘടിപ്പിച്ച വാഗ്ഭടാനന്ദ പുരസ്കാരം ജസ്റ്റിസ് കെമാൽ പാഷക്ക് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തലത്ത് സദാനന്ദൻ അധ്യക്ഷതവഹിച്ചു. കെ.എം. ഷാജി എം.എൽ.എ ശാസ്ത്രജ്ഞൻ ഡോ. എം.കെ. സതീഷ് കുമാറിനെ ആദരിച്ചു. ചിത്രകാരി ചിഞ്ജുഷയുടെ സ്മരണാർഥം നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സമ്മാനങ്ങൾ വിതരണംചെയ്തു. ഡോ. എ.കെ. നമ്പ്യാർ, പാലക്കൽ രാമചന്ദ്രൻ, സി.എൻ. ചന്ദ്രൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ സംസാരിച്ചു. അബ്ദുൽ നിസാർ വായിപറമ്പ് സ്വാഗതവും പി.വി. അരുണാക്ഷൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.