ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രഭാവലയം തീർത്തു

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടിൽ സമരം നടത്തുന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സോണിയഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണകൂട നയങ്ങളിൽ പ്രതിഷേധിച്ചും ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗാന്ധി സർക്കിളിൽ 'പ്രഭാവലയം' സൃഷ്ടിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന് മെഴുകുതിരി കത്തിച്ച് ഗാന്ധി മന്ത്രധ്വനികൾ പാടുകയും നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെയും അമിത് ഷാക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മേയർ സുമ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, കെ. പ്രമോദ്, അഡ്വ. ടി.ഒ. മോഹനൻ, എം.പി.മുരളി, മുണ്ടേരി ഗംഗാധരൻ, എം.പി.മുഹമ്മദലി, അഷ്റഫ് ബംഗാളി മൊഹല്ല, റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ, പി.മാധവൻ, പി. മുഹമ്മദ് ഷമ്മാസ്, സി.വി. സന്തോഷ്, പി.പി. സിദ്ദീഖ്, സി.ടി. ഗിരിജ, ടി. ജയകൃഷ്ണൻ, എം.പി. വേലായുധൻ, പൊന്നമ്പത്ത് ചന്ദ്രൻ, കൂക്കിരി രാജേഷ്, രാജീവൻ എളയാവൂർ, ടി.എ. തങ്ങൾ, രാജീവൻ പാനുണ്ട, റഷീദ് കവ്വായി, ബൈജു വർഗീസ്, ടി.സി. താഹ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.