ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി

ശ്രീകണ്ഠപുരം: അർധരാത്രി നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരത്തുനിന്ന് കുടിയാൻമലയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ ചേപ്പറമ്പ് ആലോറ വളവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയത്. കാറും ബസ് കാത്തിരിപ്പു കേന്ദ്രവും തകർന്നു. പകൽ സമയത്ത് കുട്ടികളടക്കം നിരവധി പേർ ബസ് കാത്തിരിക്കുന്ന കേന്ദ്രമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.