മഹല്ല് കുടുംബ സംഗമം 25ന്

തളിപ്പറമ്പ്: ഏഴാം മൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് കണ്ണൂർ ജില്ല കലക്ടർ ടി.വി. സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹല്ലിലെ 240ലധികം കുടുംബങ്ങൾ ചേർന്നുള്ള സംഗമമാണ് നടക്കുന്നത്. വയനാട്ടിലെ പനമരത്ത് പ്രളയബാധിതന് ഏഴു ലക്ഷം രൂപ ചെലവിൽ സ്നേഹ ഭവനം, കുറുമാത്തൂരിലെയും ചെങ്ങളായിലെയും പ്രളയ ബാധിതർക്ക് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തുടങ്ങിയവ ഇവർ നൽകിയിട്ടുണ്ട്. മഹല്ല് പ്രസിഡൻറ് എസ്.പി. അബ്ദുല്ല ഹാജി, സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, ട്രഷറർ പി.പി. മൊയ്തു ഹാജി, പി. മൊയ്തു, കെ.പി.സി ഹാരിസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.