ടെമ്പിൾ വാർഡ്​ ഉപതെരഞ്ഞെടുപ്പ്​: ബി.ജെ.പിയുടെ തോൽവി പൗരത്വ ഭേദഗതി നിയമത്തിനെതിരായ തിരിച്ചടി

തലശ്ശേരി: നഗരസഭയിലെ ടെമ്പിൾ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എ.കെ. സക്കരിയക്ക് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി അഭിവാദ്യങ്ങളർപ്പിച്ചു. പൗരത്വ ഭേദഗതി ബിൽപോലുള്ള ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിന് തലശ്ശേരി ജനത നൽകിയ തിരിച്ചടിയാണ് സിറ്റിങ് സീറ്റിൽ ബി.ജെ.പിക്കുണ്ടായ പരാജയമെന്ന് യോഗം ചൂണ്ടിക്കാട്ടി. ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഘടിച്ചുപോകാതെ രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ച ടെമ്പിൾ വാർഡിലെ വോട്ടർമാരെ യോഗം അഭിനന്ദിച്ചു. പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അബ്ദുൽ അസീസ്‌ സ്വാഗതം പറഞ്ഞു. എ.കെ. സക്കരിയക്ക് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സൈദാർപള്ളി ജങ്ഷനിൽ സ്വീകരണം നൽകി. മണ്ഡലം വൈസ് പ്രസിഡൻറ് സി.ടി. ഖാലിദ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം. അബ്ുന്നാസിർ എന്നിവർ ഹാരാർപ്പണം നടത്തി. എ.പി. അജ്മൽ, എ. അബ്ദുൽ അസീസ്‌, എൻ.കെ. അർഷാദ്, കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.