മാഹി മത്സ്യബന്ധന തുറമുഖം: മത്സ്യത്തൊഴിലാളികൾ ഗവ. ഹൗസ് മാർച്ച് നടത്തി

മാഹി: 14 വർഷം പിന്നിട്ടിട്ടും ഹാർബർ നിർമാണം പാതിവഴിയിലായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംയുക്ത മത്സ്യത്തൊഴിലാളി ഐക്യവേദി ഗവ. ഹൗസിലേക്ക് മാർച്ച് നടത്തി. തുറമുഖ നിർമാണത്തിൽ സി.എ.ജി കണ്ടെത്തിയ 33.63 കോടിയുടെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, മാഹി തുറമുഖത്തിൻെറ പണി ഉടൻ പൂർത്തിയാക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ധർണ ഹാർബർ ആക്ഷൻ കൗൺസിൽ മുൻ പ്രസിഡൻറ് ചുവാർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.ടി. സതീശൻ, എ. സുനിൽ, പി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.